യു.പി മുഖ്യമന്ത്രിക്ക് കേരള മുഖ്യൻ്റെ മാസ് മറുപടി, ചോദിച്ചു വാങ്ങിയത് . . .

തിരുവനന്തപുരം: കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗിക്ക് ഭയമാണെന്നും യു.പി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ പറഞ്ഞു. യു.പി ജനത അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ക്കു നേരെ കൂടി വിരല്‍ ചൂണ്ടുകയാണ് പിണറായി വിജയന്റെ ട്വീറ്റ്.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു യോജിപ്പുള്ള സമൂഹമായി മാറുമെന്നും, യു.പി ജനത ആഗ്രഹിക്കുന്നത് അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു . വോട്ടര്‍മാര്‍ക്ക് അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.

നിയമസഭ തെരെഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് യോഗിയുടെ വിവാദ പ്രസ്താവന. യു.പി കേരളം പോലെ ആയാല്‍ ബിജെപിയുടെ തോല്‍വി ഉറപ്പാണെന്ന് സീതാറാം യെച്ചൂരി മറുപടി നല്‍കിയിരുന്നു.

 

Top