അഴിമതി പുറത്ത് വരുമെന്ന ഭയമാണോ. . . മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

chennithala

തിരുവനന്തപുരം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ നടക്കുന്ന അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണോ സിഎജി ഓഡിറ്റ് നിഷേധിക്കുന്നതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 65 ശതമാനത്തിലേറെ ഓഹരിയുള്ള മുഖ്യമന്ത്രി അധ്യക്ഷനായ കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വാദം വിചിത്രമാണെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top