വനിതാ മതില്‍ തുല്യ നീതിക്കായിട്ട്; പ്രതിപക്ഷത്തോട് തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതില്‍ തുല്യ നീതിക്കായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീകളുടെ അന്തസ് ഉറപ്പാക്കുവാനുള്ള അഭിമാന മതിലാണ് വരുന്നതെന്നും സ്ത്രീ ജീവിതം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന കാലമുണ്ടായിരുന്നെന്നും നവോത്ഥാന ഇടപെടലുകളിലൂടെയാണ് അനാചാരങ്ങള്‍ കടപുഴകിയതെന്നും അങ്ങനെ ഉഴുതുമറിക്കപ്പെട്ട മണ്ണിലാണ് കേരളം രൂപപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തിയാണെന്നും അതിനാലാണ് വനിതാ മതിലിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്നാണ് എം.കെ മുനീര്‍ പറഞ്ഞത്. തുടര്‍ന്ന് നിയമസഭ ബഹളത്തിലായിരുന്നു. മുനീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഭരണപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

Top