എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയും വലിയ സുരക്ഷ; വിമര്‍ശനവുമായി ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

മുഖ്യമന്ത്രിയ്ക്ക് 28 വാഹനങ്ങളുടെ അകമ്പടിയാണ് ഉള്ളതെന്നും എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയും വലിയ സുരക്ഷയെന്നും പിണറായിയെ ആര് എന്തു ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.

സുരക്ഷയ്ക്ക് മര്യാദ വേണമെന്നും തലസ്ഥാനത്ത് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ചെന്നിത്തല
വ്യക്തമാക്കി.

Top