വയനാട് കര്‍ഷകന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രാഹുലിന്റെ കത്ത്

ന്യൂഡല്‍ഹി: വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

പനമരത്ത് വി. ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി ഫോണില്‍ സംസാരിച്ചെന്നും വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നും അവര്‍ പറഞ്ഞെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിനേഷ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.

Top