സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 4 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 4 പേര്‍ക്കും കണ്ണൂര്‍ മൂന്ന് പേര്‍ക്കും കൊല്ലം, മലപ്പുറം എന്നീ ജില്ലകളില്‍ ഒരോ കേസുകള്‍ വീതവുമാണ് സ്ഥരീകരിച്ചിരിക്കുന്നത്. ഇതില്‍ നാല്‌പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മറ്റ് മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

12പേര്‍ക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍-5, എറണാകുളം-4, തിരുവനന്തപുരം-1, ആലപ്പുഴ-1, കാസര്‍കോട്-1 എന്നിങ്ങനെയാണിത്. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 263 പേര്‍ ചികിത്സയിലാണ്.

ഇതുവരെ സംസ്ഥാനത്ത് 336 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 263 പേര്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. അതില്‍ 1,45,934 പേര്‍ വീടുകളിലും 752 പേര്‍ വീടുകളിലുമാണ്
നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 131 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 11,232 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10,250 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായെന്നും മുഖ്യമന്ത്രി പറഞ്ഞു

Top