കൊവിഡ് വ്യാപനം തടയാനായി; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. മലപ്പുറത്തെ രണ്ട് പേര്‍ക്കും കൊല്ലം പത്തനംതിട്ട ജില്ലകളില്‍ ഒരോരുത്തര്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് രോഗം സ്ഥിരീകരിച്ച ആറ് പേര്‍ വിദേശത്തു നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത് 18 മലയാളികളെന്നും കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്ക, യുകെ, യുഎഇ, സൗദി എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം എട്ട് പേര്‍ മരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top