നേപ്പാളില്‍ റിസോര്‍ട്ടില്‍ മരിച്ച പ്രവീണിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളില്‍ റിസോര്‍ട്ടില്‍ മരണപ്പെട്ട തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പ്രവീണിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

മുഖ്യമന്ത്രി പ്രവീണിന്റെ അച്ഛന്‍ കൃഷ്ണന്‍ നായരോടും അമ്മ പ്രസന്നയോടും സംസാരിച്ചു. മേയര്‍ കെ ശ്രീകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ 8 മലയാളികളെ ടൂറിസ്റ്റ് ഹോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഇവരുടെ മൃതദേഹം സംസ്‌കരിച്ചത്.

Top