എലിവേറ്റഡ് റോഡ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കണം; ജാവ്‌ദേക്കര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രി യാത്രാ നിരോധനം ഒഴിവാക്കുന്നതിനായി ഇവിടെ എലിവേറ്റഡ് റോഡ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കണമെന്ന കാര്യം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ നിര്‍ദ്ദേശം കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്നും എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്റെ പകുതി വഹിക്കാന്‍ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കോഴിക്കോട്- മൈസൂര്‍-കൊല്ലെംഗല്‍ ദേശീയപാതയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കയാണ്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം ഈ റൂട്ടില്‍ വരുന്നതു കൊണ്ടാണ് വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്.

Top