മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി; യുവാവിനെ പൊലീസ് പിടികൂടി

കണ്ണൂര്‍: മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷി (35) നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് പിടിയിലായിരിക്കുന്ന വിജേഷ് എന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണിലായിരുന്നു ഇയാള്‍ നിരന്തരം വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Top