ശബരിമയില്‍ നടപ്പാക്കുവാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ട; തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമയില്‍ നടപ്പാക്കുവാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അറസ്റ്റ് സ്വഭാവിക നടപടിയാണെന്നും ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടലുണ്ടായതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലും ക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് പരമാവധി സംയമനം പാലിച്ചെന്നും സമരം ഭക്തിയുടെ മാര്‍ഗമല്ലെന്നും ആചാര സംരക്ഷണം ആവശ്യപ്പെടുന്നവര്‍ തന്നെ ആചാരം ലംഘിച്ചെന്നും ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ സംഘപരിവാറിന്റേത് വെറും രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും ശബരിമല വിഷയത്തില്‍ സംഘപരിവാറിനൊപ്പമാണ് കോണ്‍ഗ്രസ്സെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top