മയക്കു മരുന്ന്, സൈബര്‍ കേസുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കു മരുന്ന്, സൈബര്‍ കേസുകള്‍ വേഗത്തിലും ജാഗ്രതയോടെയും കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗുണ്ടാ നിയമ പ്രകാരമുള്ള കേസുകളില്‍ കളക്ടര്‍മാര്‍ കാലതാമസം വരുത്തുന്നുവെന്ന് ഉന്നത ഉദ്യാഗസ്ഥരുടെ യോഗത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞിരുന്നു. ഇത്തരം കേസുകളില്‍ തീരുമാനം വേഗത്തില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് ശേഖരവുമായി ഒരാളെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെന്നൈ സ്വദേശിയായ ഇബ്രാഹിം ഷെരീഫ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു കിലോ വീതം ഹാഷിഷ് ഓയിലും മെതാംഫെറ്റമീനുമാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് മെതാംഫെറ്റമീന്‍ പിടികൂടുന്നത്. വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വരികയാണ്.

Top