മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം; പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തു

ഇടുക്കി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടയാന്‍ എത്തിയ പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗോമതിയുടെ പ്രതിഷേധം.

മൂന്നാര്‍ ടൗണ്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്ന ഗോമതി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടയാനായി വാഹനങ്ങളുടെ മുന്നിലേക്ക് ചാടിയതോടെ ഗോമതിയെ വനിതാ പൊലീസടക്കം എത്തി അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

Top