യു.എ.പി.എ ചുമത്തിയത് പോലീസ് : പി.ബിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കി. പോലീസ് ആണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎപിഎ കരിനിയമമാണെന്നത് പാര്‍ട്ടി നയമാണ്. ആ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലീസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും വിഷയങ്ങള്‍ പരിശോധിച്ച ശേഷം നിയമപരമായി സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി പി.ബി. യോഗത്തെ അറിയിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിബി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ആ സാഹചര്യത്തിലാണ് പിണറായി പിബിയില്‍ വിശദീകരണം നല്‍കിയത്.

Top