ഹോട്ടലുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹോട്ടലുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന വേണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. തട്ടുകടകളിലും പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യം, ഇറച്ചി, പച്ചക്കറി, പാചകവാതക എണ്ണ എന്നിവ പ്രത്യേക പരിശോധന നടത്തണമെന്നും ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാബല്യത്തില്‍കൊണ്ടുവാരാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജനുവരി 25 മുതല്‍ പഞ്ചായത്ത് തലം മുതല്‍ മാലന്യനിര്‍മ്മാര്‍ജ്ജന പരിപാടി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ കേരള പദ്ധതിയുടെ ഭാഗമായി 2000 വീടുകളുടെ നിര്‍മ്മാണം ഈ മാസം തന്നെ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

Top