ഉമ്മന്‍ചാണ്ടിയല്ല, പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിയ്ക്കും; കുമ്മനം

തിരുവനന്തപുരം:എല്‍ഡിഎഫുമായി ബിജെപി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം തള്ളി കുമ്മനം രാജശേഖരന്‍. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്‌തെന്ന് കുമ്മനം ചോദിച്ചു. യുഡിഎഫും എല്‍ഡിഎഫുമാണ് ശബരിമല വിഷയത്തില്‍ ഒത്തുകളിച്ചത്. കേരള നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം യുഡിഎഫ് കൊണ്ട് വന്നില്ല, യുഡിഎഫിന്റെ ഒരാള്‍ പോലും ശബരിമല വിഷയത്തില്‍ സമരം ചെയ്തിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല, എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സര രംഗത്തുണ്ടാകും. നേമത്തെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങളോടും പ്രതികരിച്ച കുമ്മനം, ഉമ്മന്‍ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ യാതൊരു വിഭാഗിയതയും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top