ലാവ്‌ലിന്‍ കേസ്; സുപ്രീം കോടതി കേസ് മാറ്റിവെയ്ക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകുമെന്ന് പിണറായി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ തന്നെ കീഴ്‌കോടതി കുറ്റവിമുക്തനാക്കിയതാണ്. സുപ്രീം കോടതി കേസ് മാറ്റി വെയ്ക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകുമെന്നും പിണറായി ചോദിച്ചു.

ലാവ്‌ലിന്‍ കേസ് ഉയര്‍ത്തി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴായിരുന്നു ഈ മറുപടി. 19 തവണ ലാവ്‌ലിന്‍ കേസ് കോടതി മാറ്റി വച്ചെന്നും പിണറായിയെ ബിജെപി സഹായിക്കുകയാണെന്നുമുള്ള പിടി തോമസിന്റെ ആരോപണത്തിന് ലാവ്‌ലിന്‍ കേസുമായി നിങ്ങള്‍ കുറേ നടന്നതല്ലേയെന്ന് പിണറായി തിരിച്ചടിച്ചു.

Top