pinarayi vijayan on kannur airport

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനകമ്പനികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ അനുമതി നല്‍കുന്നത് പരിശോധിക്കാന്‍ അടുത്തയാഴ്ച്ച സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ സ്ഥാപിക്കാന്‍ പോകുന്ന പുതിയ വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍, വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി അടക്കമുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാമെന്നും അശോക് ഗജപതി രാജു പിണറായി വിജയന് ഉറപ്പ് നല്‍കി.

ഡല്‍ഹിയിലും കേരളത്തിലുമായി രണ്ട് ഘട്ടമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഈ മാസം 27ന് ഡല്‍ഹിയില്‍ ആദ്യ യോഗം ചേരും. അതിന് ശേഷം തിരുവനന്തപുരത്ത് രണ്ടാമത്തെ യോഗം ചേരുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയന്‍ പറഞ്ഞു.

Top