ഒരിക്കല്‍ സംവരണാനുകൂല്യം ലഭിച്ച് സര്‍വീസില്‍ നിയമിക്കപ്പെട്ടവര്‍ക്ക് പിന്നെ കിട്ടില്ലന്ന് മുഖ്യമന്ത്രി

pinaray vijayan

തിരുവനന്തപുരം: ഒരിക്കല്‍ സംവരണവ്യവസ്ഥ പാലിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കപ്പെട്ടവര്‍ക്ക് പിന്നീട് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സ്ട്രീം ഒന്നില്‍ നേരിട്ടുള്ള നിയമനമാണ്. അവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കും. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമിലേക്ക് തസ്തിക മാറ്റം വഴി നിയമിക്കപ്പെടുന്നവര്‍ ഒരിക്കല്‍ സംവരണ വ്യവസ്ഥ പാലിക്കപ്പെട്ട് സര്‍വീസില്‍ നിയമിക്കപ്പെട്ടവരാണ്. അവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലെ പി.എസ്.സി നിയമനം നേരിട്ടുള്ള നിയമനമാണ്. സംവരണ തത്വങ്ങള്‍ പാലിച്ചാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. നിലവില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രൊമോഷന്‍ വഴിയുള്ള നിയമനത്തിന് സംവരണ വ്യവസ്ഥകള്‍ ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top