അവസാന തീരുമാനമെടുക്കുന്നത് പാര്‍ട്ടി; ജയരാജനെ ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുമുണ്ട്. പക്ഷേ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്ന് പിണറായി പറഞ്ഞു.

ഒരു മാസം മുമ്പ് വരെ പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന പറഞ്ഞ ഇപി ജയരാജന്‍ പെട്ടെന്നാണ് വ്യക്തിപരമായി കാര്യങ്ങളെടുത്തത്. ഇനി ഞാനൊരു മത്സരത്തിനുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചത്. ഇപിയുടെ പ്രഖ്യാപനം പാര്‍ട്ടി അണികളെയും നേതാക്കളെയും ഞെട്ടിച്ചു.

കെകെ ശൈലജക്ക് മട്ടന്നൂര്‍ വിട്ടുനല്‍കേണ്ടി വരുമെന്ന നിര്‍ദ്ദേശം വന്നതോടെയാണ് മത്സരിക്കാനില്ലെന്ന് ആദ്യം ഇപി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കുന്നത്.

Top