മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ആര്‍.മോഹനനെ നിയമിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ആര്‍.മോഹനനെ നിയമിക്കും.

ആര്‍.മോഹനന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ സഹോദരനാണ്. എം.വി.ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.

നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

Top