ശബരിമലയില്‍ യുദ്ധ സമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: ശബരിമലയില്‍ യുദ്ധത്തിനു സമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

റോമാ സമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രിയെന്നും കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങളില്‍ വിനോദയാത്ര നടത്തുകയാണ് മുഖ്യമന്ത്രിയെന്നും ജാഗ്രതയുള്ള ഭരണാധികാരിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെന്നും തികച്ചും അസമയത്താണ് മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമലയെ മറ്റൊരു അയോധ്യയാക്കുവാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണമെന്നും പൊലീസിനെയും പട്ടാളത്തെയും വെച്ച് വിശ്വാസത്തെ തച്ചുടയ്ക്കാന്‍ നോക്കരുതെന്നും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാരും പൊലീസും കിണഞ്ഞു ശ്രമിക്കുകയാണെന്നും ഇതു തീക്കളിയാണെന്നും ഇനിയും പിടിവാശി വെടിഞ്ഞ് സര്‍ക്കാര്‍ പ്രശ്‌നത്തിനു പരിഹാരം കാണുവാന്‍ ശ്രമിക്കണമെന്നും അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ദുരന്തം തന്നെയായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top