pinarayi vijayan mistake understand veerndhrakumar;kp mohanan

തിരുവനന്തപുരം: ഇടതുമുന്നണിയോട് സ്വീകരിയ്‌ക്കേണ്ട സമീപനം സംബന്ധിച്ച് ജെ.ഡി.യു സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. പിണറായി വിജയന്റെ കാപട്യം എം.പി വീരേന്ദ്രകുമാര്‍ തിരിച്ചറിയണമെന്ന് മന്ത്രി കെ.പി.മോഹനന്‍ ആവശ്യപ്പെട്ടു.

പിണറായിയുടെ കാപട്യവും കുബുദ്ധിയും നിറഞ്ഞതാണ് പിണറായിയുടെ നീക്കമെന്നും കെ.പി മോഹനന്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കണമെന്നും കെ.പി.മോഹനന്‍ ആവശ്യപ്പെട്ടു.

ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ എം.പി.വീരേന്ദ്രകുമാറിന്റെ ‘ഇരുള്‍ പരക്കുന്ന കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് കൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഇരുവരും തമ്മിലുള്ള മഞ്ഞുരുകലിന്റേയും ജെ.ഡി.യുവിന്റെ ഇടതുമുന്നണിയിലേയ്ക്കുള്ള തിരിച്ചു പോക്കിന്റേയും അഭ്യൂഹം ശക്തമാക്കിയിരുന്നു. അതേ സമയം കെ.പി.മോഹനന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അഭിപ്രായ ഭിന്നതകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ഷെയ്ഖ്.പി.ഹാരിസ് പറഞ്ഞു.

Top