ഡല്‍ഹിയില്‍ സമരം നടത്തുന്ന നഴ്‌സുമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രിയില്‍ സമരം നടത്തുന്ന മലയാളി നഴ്‌സുമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

മലയാളി നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. വിഷയത്തില്‍ ഇടപെടാമെന്നും ഡല്‍ഹി മുഖ്യമന്ത്രിക്കു വീണ്ടും കത്തയക്കാമെന്നും പിണറായി പറഞ്ഞു.

നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ച സാഹചര്യം പരിശോധിക്കണമെന്നും നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു കത്തയച്ചിരുന്നു.

അതേസമയം കേരളത്തിലെ നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞു മാറി.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന നഴ്‌സിനു ആശുപത്രി അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് യുവതി ജീവനൊക്കാന്‍ ശ്രമിച്ചത്.

Top