ബന്ദിപ്പൂര്‍ യാത്ര നിരോധനം: രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

വയനാട്ടില്‍ നിന്നുള്ള നേതാക്കളുമായി ഇന്നലെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എം കെ രാഘവന്‍ എം പി , വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന് വയനാട് എംപി രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും.

Top