മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

K. Muraleedharan

തിരുവനന്തപുരം : ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും ദേവസ്വം മന്ത്രി കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയത് തെറ്റാണെനന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴുള്ള വിദേശയാത്ര പരിശോധിക്കണമെന്നും അദാനി നല്‍കിയ കമ്മീഷന്‍ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയന്‍ പറയണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായിയെ വിമര്‍ശിച്ചതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്. ചീത്ത കാര്യങ്ങള്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ പിണറായിക്കോ മോദിക്കോ നല്‍കേണ്ടതെന്ന കാര്യത്തില്‍ ജഡ്ജിംഗ് കമ്മിറ്റിക്ക് സംശയമുണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയും പിണറായിയും ഒരേ സ്വഭാവക്കാരാണ്. മോദിക്ക് കേരളത്തില്‍ ഏറ്റവും പ്രിയം പിണറായിയെ ആണെന്നും പറഞ്ഞ മുരളീധരന്‍ പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാന്‍ പിണറായിക്കാകുന്നില്ലെന്നും വ്യക്തമാക്കി.

Top