ലണ്ടന്‍ ഓഹരി വിപണി പിണറായി തുറന്നു; ക്ഷണം കിട്ടുന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രി

ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറക്കാന്‍ ക്ഷണം കിട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

ധനമന്ത്രി തോമസ് ഐസക് ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും കിഫ്ബി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി എത്തുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്.

Top