തെരഞ്ഞെടുപ്പ്; ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് കാണാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ഈ തെരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് കാണാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയിലെ ബൂത്തില്‍ വോട്ടുചെയ്ത ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്നും എല്ലാ മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണെന്നും പിണറായി പറഞ്ഞു.

Top