എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വട്ടിയൂര്‍ക്കാവ് കണ്‍വെന്‍ഷനില്‍ കോടിയേരി ബാലകൃഷ്ണനും കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. തിങ്കളാഴ്ച്ച അരൂരിലും പിണറായി എത്തും.

എറണാകുളത്ത് എ വിജയരാഘവനും, മഞ്ചേശ്വരത്ത് മന്ത്രി ഇ ചന്ദ്രശേഖരനും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ രണ്ട് സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളും മന്ത്രിസഭാംഗങ്ങളും പ്രചാരണത്തിന് നേതൃത്വം നല്‍കും.

വട്ടിയൂര്‍ക്കാവില്‍ എ വിജയരാഘവന്‍,ആനത്തലവട്ടം ആനന്ദന്‍, എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കോന്നിയില്‍ കെ എന്‍ ബാലഗോപാല്‍, കെ ജെ തോമസ്,എം എം മണി,കെ കെ ഷൈലജ, അരൂരില്‍ എം വി ഗോവിന്ദന്‍, തോമസ് ഐസക്ക്, ജി സുധാകരന്‍ എറണാകുളത്ത് എ സി മൊയ്തീന്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, മഞ്ചേശ്വരം ഇ പി ജയരാന്‍, പി കരുണാകരന്‍, പി കെ ശ്രീമതി എന്നിവര്‍ക്കാണ് സിപിഎം ചുമതലകള്‍.

Top