കെപിഎസ് മേനോന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യയുടെ വിദേശനയത്തിന് അംഗീകാരവും സ്വാധീനവും ഉണ്ടാക്കുവാന്‍ വലിയ സംഭാവന നല്‍കിയ നയതന്ത്രജ്ഞനായിരുന്നു കെപിഎസ് മേനോനെന്നും അന്താരാഷ്ട വേദികളില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കെപിഎസ് മേനോന്‍ ജൂനിയറിന്റെ അന്ത്യം. 90 വയസായിരുന്നു. 1987 മുതല്‍ 1989 വരെ കെപിഎസ് മേനോന്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു.

Top