ചലച്ചിത്ര നടന്‍ കൊല്ലം അജിത്തിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കൊല്ലം അജിത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പരുക്കന്‍ ഭാവപ്രകടനങ്ങളിലുടെ അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം തൊണ്ണൂറുകളിലാണ് സിനിമ രംഗത്തെത്തുന്നത്. 500ലേറെ ചിത്രങ്ങളില്‍ അജിത്ത് അഭിനയിച്ചു. 1984ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു അജിത്തിന്റെ തുടക്കം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന അജിത്ത് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Top