കൊച്ചി വണ്‍ കാര്‍ഡ് പദ്ധതി ബസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

pinarayi-vijayan

കൊച്ചി : കൊച്ചി മെട്രോയില്‍ ആരംഭിച്ച കൊച്ചി വണ്‍ കാര്‍ഡ് പദ്ധതി ബസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ബസുകളിലും ഇനി കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അവസരം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെട്രോ യാത്രയെ ആകര്‍ഷകമാക്കാനും ജനങ്ങള്‍ക്ക് യാത്ര എളുപ്പമാക്കാനുമുള്ള പദ്ധതികളും നടപ്പാക്കുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെ യാത്ര സാധ്യമാക്കി കൊണ്ടായിരുന്നു കൊച്ചി മെട്രോയുടെ തുടക്കം. പിന്നാലെ മഹാരാജാസ് വരെ റെയില്‍ സജ്ജമാക്കി മെട്രോ ഓടിത്തുടങ്ങി. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള അടുത്ത ഘട്ട പ്രവര്‍ത്തനം വേഗത്തില്‍ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

മെട്രോയുടെ ഭാഗമായി വ്യത്യസ്തമായ പദ്ധതികളും ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി. മെട്രോ സ്റ്റേഷനുകളുടെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഊര്‍ജ്ജോത്പാദനം സാധ്യമാക്കി. ഇപ്പോള്‍ മെട്രോ ഫീഡറായി ഇലക്ട്രിക് ഓട്ടോകളും നിരത്തിലിറക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top