കിഫ്ബിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുവാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

കോട്ടയം: കിഫ്ബിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതൊന്നും കിഫ്ബിക്ക് ഏശില്ല, മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് വൈദ്യുതമന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി തന്നെ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുന്നത്.

Top