കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനര്‍മിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമെന്നും റേഷനും രക്ഷാദൗത്യത്തിന് വിമാനം വന്നതിനും പണം നല്‍കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി 31000 കോടി രൂപ വേണം. 2683 കോടി 18 ലക്ഷം ആണ് ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത്. പുനര്‍മിര്‍മ്മാണത്തിന് ചുവപ്പുനാട ഒഴിവാക്കുമെന്നും സുതാര്യത ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

വീടുകളുടെ പുനര്‍നിര്‍മ്മാണം,​ ജീവനോപാധികളുടെ വീണ്ടെടുപ്പ്,​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനര്‍നിര്‍മ്മാണം തുടങ്ങിയവയ്‌ക്കാണ് പ്രാധാന്യം നല്‍കി വരുന്നത്. പാരിസ്ഥിത ദുര്‍ബല മേഖലകള്‍,​ കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍നിര്‍മ്മാണം നടത്തൂ. 14 ജില്ലകളുടെയും സമഗ്ര വികസനവും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top