ബിവറേജസുകള്‍ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി; വിവാഹത്തിന് നൂറു പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസുകള്‍ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സംസ്ഥാനത്ത് നടക്കുന്ന വിവാഹച്ചടങ്ങുകള്‍ക്ക് നൂറ് പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

നേരത്തെ വൈറസ് ബാധിച്ചെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ പലരും വിവാഹമടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി. 12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.

Top