അന്ന് കോളനിവാഴ്ചയെ സ്വാഗതം ചെയ്തവര്‍ക്കെതിരെയാണ് ഇന്നത്തെ പ്രതിഷേധം: മുഖ്യമന്ത്രി

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് രാജ്യത്ത് ശ്രമം നടക്കുന്നത്. മുംബൈയിലെ നരിമാന്‍ പോയിന്റില്‍ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി പ്രതിഷേധ പരിപാടിയിലാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ അദ്ദേഹം തുറന്നടിച്ചത്.

‘കോളനിവാഴ്ചക്കാലത്തു ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചുനിര്‍ത്താനാണു ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നത്. അതിനെതിരെയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. അന്നു കോളനിവാഴ്ചയെ സ്വാഗതം ചെയ്തവര്‍ക്കെതിരെയാണ് ഇന്ന് രാജ്യത്തു പ്രതിഷേധം നടക്കുന്നത്’. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ചില വര്‍ഗീയശക്തികള്‍, അവരുടെ യജമാനന്‍മാര്‍ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും പിണറായി ആരോപിച്ചു.ഈ കരിനിയമത്തിനെതിരെ നിയമപരമായി പോരാടുക, നിയമസഭയില്‍ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവില്‍ പ്രതിഷേധിക്കുക എന്ന് മാത്രമേ ചെയ്യാനാകൂ എന്നും കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Top