മെയ് 30 ശുചീകരണ ദിനമായി മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെയ് 30 ശനിയാഴ്ച ശുചീകരണ ദിനമായി മാറ്റണമെന്ന് മുഖ്യമന്ത്രി. വീടും പരിസരവും വൃത്തിയാക്കാന്‍ എല്ലാവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി നടത്തണം. കോവിഡിനൊപ്പം മഴക്കാലമാവുമ്പോള്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ കൂടി വരാന്‍ സാധ്യയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ മെയ് 30, 31 ജൂണ്‍ 6, 7 തീയതികളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനായി ജനപ്രതിനിധികള്‍ കുടുംബശ്രീ ഹരതികര്‍മസേനാപ്രവര്‍ത്തകര്‍, സന്നദ്ധപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധപ്രവര്‍ത്തകര്‍ ഇവരുടെയെല്ലാം സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ജനങ്ങള്‍ അതുമായി പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മെയ് 30, ജൂണ്‍ 6 ഈ ദിവസങ്ങളില്‍ പൊതുഇടങ്ങളാണ് വൃത്തിയാക്കുക. മെയ് 31-ന് പുറമേ ജൂണ്‍ ഏഴും വീടും പരിസരവും വൃത്തിയാക്കാനായി മാറ്റിവെക്കണം. ഇതിന് പരമാവധി പ്രചരണം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top