പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

പാലക്കാട്: കേന്ദ്രം നിഷേധാത്മക നിലപാട് തുടര്‍ന്നാലും പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ തകര്‍ക്കുക എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട് സാംബശിവന്‍ സ്മാരക പുരസ്‌കാരം പാലോളി മുഹമ്മദ്കുട്ടിക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങള്‍ അങ്ങിനെ പുനര്‍നിമിക്കണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ തകരണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും കേരളത്തെ പുനര്‍നിര്‍മിക്കുക തന്നെ ചെയ്യുമെന്നും കേരളത്തിന് സഹായം ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top