മുഖ്യമന്ത്രിയെ അപകീത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമിട്ട സര്‍ക്കാര്‍ ജീവനക്കാരനു സസ്‌പെഷന്‍

Pinarayi Vijayan ,America

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്കില്‍ അപകീത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമിട്ട സര്‍ക്കാര്‍ ജീവനക്കാരനു സസ്‌പെഷന്‍.

തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിറിംഗിലെ ഇലക്ട്രോണിക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗോകുല്‍ നാരായണനെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച പരാതിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഇതിനിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിപ്രസംഗം നടത്തിയതിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.

കെ. സുരേന്ദ്രനെ അറസ്റ്റ്‌ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ചു ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു വിവാദ പ്രസംഗം.

Top