ജാതി, മത ശക്തികളുമായി ചേര്‍ന്ന് പിണറായി വോട്ട് മറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുരേന്ദ്രന്‍

K Surendran

പത്തനംതിട്ട; പത്തനംതിട്ടയില്‍ വോട്ട് മറിക്കാന്‍ പിണറായ് വിജയന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രന്‍. തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്നും, ജാതി, മത ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിനു വോട്ട് മറിക്കാന്‍ മുഖ്യമന്ത്രി ആസൂത്രിതശ്രമം നടത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ടെന്നും വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തുമെന്നും പത്തനംതിട്ടയില്‍ ക്യാംപ് ചെയ്താണു മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും സുരേന്ദ്രന്‍ ശബരിമലയില്‍ പറഞ്ഞു.

Top