ഉപദേശം നിര്‍ത്തി പിണറായി വിജയന്‍ സ്വയം നന്നാകണമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡാഷ്’ പറഞ്ഞ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി കെ. മുരളീധരന്‍. പശ്ചിമബംഗാളില്‍ സിപിഎം ഇപ്പോള്‍ നരേന്ദ്ര മോദിക്കു ജയ് വിളിക്കുകയാണെന്നും ഉപദേശം നിര്‍ത്തി പിണറായി വിജയന്‍ സ്വയം നന്നാകണമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുക എന്ന് പറയാന്‍ പറ്റില്ലെന്നും ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ലെന്നും പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.

Top