ബന്ധുനിയമനം; തെറ്റ് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍. പ്രവര്‍ത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്നും 12 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും തെറ്റ് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച് ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ജലീന്റെ വിഷയം അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമാണെന്നും ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബന്ധുനിയമന വിവാദം സംബന്ധിച്ച് കെ.മുരളീധരന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അദീബിന് വേണ്ടി ജലീല്‍ യോഗ്യതകളില്‍ മാറ്റം വരുത്തിയിരുന്നെന്നും സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് മറികടന്നാണ് നിയമനം നടന്നതെന്നുമാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

Top