കരിനിയമം കൊണ്ട് കേരളത്തെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിയ്‌ക്കെതിരെ തിരുവഞ്ചൂര്‍

Thiruvanchoor Radhakrishnan,

തിരുവനന്തപുരം: മാധ്യമവിലക്ക് സംബന്ധിച്ച് സര്‍ക്കാറിനെതിരെ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്

കരിനിയമം കൊണ്ട് കേരളത്തെ കൈയ്യിലെടുക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും മാധ്യമ വിലക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ആരൊക്കെ ഹനിച്ചിട്ടുണ്ടൊ അവര്‍ക്ക് ചരിത്രം ചുട്ട മറുപടി കൊടുത്തിട്ടുണ്ടെന്നും കേരളത്തില്‍ മാധ്യമ നിയന്ത്രണത്തിനും വിലക്കിനുമുള്ള സാഹചര്യമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ ദുഷ് ചെയ്തികള്‍ പുറത്ത് വരാതിരിക്കാനുള്ള മറയാണ് മാധ്യമ വിലക്കിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോവില്ല. സര്‍ക്കാരിന്റെ ഈ നടപടികള്‍ക്കെതിരെ ജനങ്ങളും പൊതുസമൂഹവും ശക്തമായ മറുപടി നല്‍കുന്നതാണ്, തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Top