കടക്കു പുറത്ത് . . വീണ്ടും പിണറായിയുടെ പ്രയോഗം, പേടിച്ച മാധ്യമ പ്രവർത്തകർ ഔട്ട് !

കാഞ്ഞങ്ങാട്: വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കടക്കു പുറത്ത് നയവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകുവാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖമായിരുന്നു ചര്‍ച്ചയിലെ പ്രധാന പരിപാടി. പരിപാടി തുടങ്ങുന്നതിന് മുമ്പ് അദ്ധ്യക്ഷനായ മന്ത്രി ഇ.ചന്ദ്രശേഖരന്‍, മാധ്യമങ്ങളോട് പുറത്ത് പോകണമെന്ന് മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി പറഞ്ഞതിന് ശേഷവും പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടു. എന്നാല്‍ സി.പി.എം അനുകൂല പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഹാളില്‍ ഇരിക്കാന്‍ അനുവാദവും നല്‍കിയിരുന്നു. മുമ്പും ഇത്തരത്തില്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

Top