pinarayi vijayan in kollam ldf convention

കൊല്ലം: ‘സംസാരിക്കുമ്പോള്‍ കരുതല്‍ വേണമെന്നുള്ളത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണെന്നും പിണറായി കൊല്ലത്ത് പറഞ്ഞു.സൂക്ഷിച്ച് സംസാരിക്കണം എന്ന വിഎസിന്റെ പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പിണറായി. വിഎസ് എന്തെങ്കിലുംപറഞ്ഞാല്‍ അത് തന്നെക്കുറിച്ചുള്ളതാണെന്ന് പറയുന്നതാണ് കുഴപ്പമെന്നും പിണറായി പറഞ്ഞു.

വി എസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ പിണറായി വിജയന് ഉപദേശവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു . ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിഎസിന്റെ പ്രതികരണം. നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിതെന്നും വിവാദ വ്യവസായം തഴച്ചു വളരാന്‍ ഇത് ധാരാളം മതിയെന്നും വിഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇടതുപക്ഷ നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്താനെന്നും വിഎസ് പറഞ്ഞു. എന്നെക്കുറിച്ച് സഖാവ് പിണറായി വിജയന്‍ മോശം പരാമര്‍ശം നടത്തിയതായി നിറയെവാര്‍ത്തകള്‍ കാണാനിടയായി. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയന്‍ വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നതെന്നും വിഎസ് പറഞ്ഞു.

വി എസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ വിഎസിനെതിരായ പ്രമേയവും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞിരുന്നു. വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. പാര്‍ട്ടിയാണ് ഉചിതമായ തീരുമാനമെടുത്തത്. പാര്‍ട്ടി നിലപാടുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ തള്ളിക്കളയേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കി.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ വാക്കുകളെ വളച്ചൊടിച്ച് പറയാത്തകാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി പിന്നിട് വിശദീകരിച്ചു. തെരഞ്ഞെടുപ്പുരംഗത്ത് താനും വിഎസും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തെറ്റിധരിപ്പിക്കാമെന്ന് ആരും മന:പായസം ഉണ്ണണ്ടെന്നും പിണറായി പറഞ്ഞു. ചില മാധ്യമങ്ങള്‍ നേരത്തെ തീരു മാനിച്ചുറപ്പിച്ച കാര്യങ്ങള്‍ തങ്ങളുടെ പ്രതികരണങ്ങളില്‍ തിരുകിക്കയറ്റാന്‍ നോക്കുകയാണ്. അതുകൊണ്ടൊന്നും സിപിഎമ്മിനെയോ, എല്‍ഡിഎഫിനെയോ ഭയപ്പെടുത്താന്‍ കഴിയില്ല. വിഎസിനെ സ്ഥാനാര്‍ഥി ആക്കിയത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥിത്വത്തിലും നിലപാടുകളിലും പാര്‍ട്ടിക്ക് വ്യക്തമായനിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിശദീകരണം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും പിണറായി നല്‍കി.

Top