Pinarayi Vijayan Imitate modies administration

pinarayi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ ശൈലി കേരളത്തില്‍ പയറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയെ കണ്ട പിണറായി കേന്ദ്രവുമായി ഏറ്റുമുട്ടലിന്റേതല്ല സഹകരണത്തിന്റെ പാതയാണ് തന്റെ സര്‍ക്കാരിന്റേതെന്നു വ്യക്തമാക്കിയിരുന്നു. ഇതു സ്വന്തം വീടുപോലെ കരുതാമെന്നു പറഞ്ഞ് മോദിയും പിണറായിക്ക് സൗഹൃദത്തിന്റെ ഹസ്തമാണ് നീട്ടിയത്.

അതേസമയം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ആക്രമണത്തിനെതിരെ കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവിന്റെ ഭാഷയിലാണ് പിണറായി തിരിച്ചടിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തില്‍ സി.പി.എമ്മുകാര്‍ ആര്‍.എസ്.എസുകാരെ ആക്രമിക്കുന്നതായി പറഞ്ഞപ്പോള്‍ മുഖം നോക്കാതെ ആദ്യം നിങ്ങളുടെ ആളുകളോട് നിര്‍ത്താന്‍ പറയൂ എന്നു പറഞ്ഞ് തിരിച്ചടിക്കുകയായിരുന്നു പിണറായി.

മോദി ശൈലിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം നോക്കി മാര്‍ക്കിടാനും പിണറായി പദ്ധതിയൊരുക്കിയിട്ടുണ്ട്. മൂന്നു മാസത്തനിടെ ഓരോ വകുപ്പുകള്‍ ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളും അതിന്റെ പുരോഗതിയും പിണറായിക്കു മുന്‍പില്‍ ഇനി മന്ത്രിമാരും വകുപ്പു മേധാവികളും അവതരിപ്പിക്കണം.

മുന്‍ കാലങ്ങളിലെപ്പോലെ പാര്‍ട്ടി അധികാര കേന്ദ്രമായി മാറില്ലെന്ന സന്ദേശവും പിണറായി നല്‍കിക്കഴിഞ്ഞു. മന്ത്രിമാരുടെ താല്‍പര്യത്തിനനുസരിച്ച് അജണ്ടക്കു പുറത്തുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരേണ്ടെന്നും മന്ത്രിമാര്‍ക്ക് സ്വകാര്യ വ്യക്തികളുടെ പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് പിണറായി ശക്തമായ ഭരണത്തിന്റെ സന്ദേശം പകരുന്നത്.

പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥ നിയമനങ്ങളിലും രാഷ്ട്രീയ താല്‍പര്യം പരമാവധി ഒഴിവാക്കാനാണ് തീരുമാനം. ഇപ്പോള്‍ നടത്തിയ ചില നിയമനങ്ങളില്‍ ‘പിശക്’ പറ്റിയ സാഹചര്യത്തില്‍ അതിനുള്ള പ്രതിവിധിയും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അഴിമതി മുക്തഭരണം കാഴ്ച വെച്ച് തുടര്‍ ഭരണമാണ് പിണറായി ലക്ഷ്യമിടുന്നത്.

Top