ശക്തമായ മഴ തുടരുന്നു. . .നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗസ്റ്റ് 10ന് നടത്താനിരുന്ന 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് മാറ്റിവെച്ചത്.

ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ വള്ളംകളിയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. മഹാപ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വള്ളംകളി മാറ്റിവെച്ചിരുന്നു.

Top