സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു ; ദാസ്യപ്പണിയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം : പൊലീസിലെ ദാസ്യപ്പണിയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉന്നതരുടെ യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ വീഴ്ചകളില്‍ ഉടന്‍ പരിഹാരം കാണാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ചട്ടങ്ങള്‍ പാലിച്ചുമാത്രമേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ. കേസുകളില്‍ മേലുദ്യോഗസ്ഥരുടെ നോട്ടമുണ്ടാകണം. കൃത്യമായ ഇടവേളകളില്‍ മേലുദ്യോഗസ്ഥര്‍ സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Top