വനിതാ മതില്‍ വര്‍ഗസമര കാഴ്ചപാടിന് എതിരല്ല; വിഎസിന് പരോക്ഷ മറുപടിയുമായി പിണറായി

തിരുവനന്തപുരം : വനിതാ മതിലിനെ വിമര്‍ശിച്ച വിഎസ് അച്യുതാനന്ദന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വനിതാ മതില്‍ വര്‍ഗ സമര കാഴ്ചപാടിന് എതിരല്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലിംഗസമത്വത്തിനൊപ്പം നില്‍ക്കുന്നതും ജാതീയ അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നതും വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും വനിതാമതില്‍ വിഷയത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസ്റ്റുപാര്‍ട്ടി മുന്‍പും സമുദായസംഘടനകളുമായി ചേര്‍ന്ന് സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വിമര്‍ശനങ്ങളുമായെത്തുന്നത് നവോത്ഥാനചരിത്രത്തെക്കുറിച്ച് അജ്ഞരായവരാണെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല സുപ്രീംകോടതി വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി വന്നതിന് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top