ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നികുതി ചുമത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ബജറ്റിന് പുറത്തു നിന്നും പണം സമാഹരിക്കുവാനാണ് കിഫ്ബിയെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top